Society Today
Breaking News

തിരുവനന്തപുരം: കോവളം അടിമലത്തുറ ബീച്ചില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍  കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പ റേഷന്ന്‍ നിര്‍മ്മിച്ച 5  മുതല്‍ 15 മിനിറ്റിനുള്ളില്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ള കേരളത്തിന്റെ സ്വന്തം ലാന്‍ഡി ഇ ഹോഴ്‌സ്  ഇലക്ട്രിക് സൂപ്പര്‍ ബൈക്കും ലാന്‍ഡി ഈഗിള്‍ ജെറ്റ് സൂപ്പര്‍ സികൂട്ടറും പ്രദര്‍ശന നഗരിയിലെത്തിയവരുടെ ഇഷ്ടം പിടിച്ചുപറ്റി.സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ആദ്യ സൂപ്പര്‍ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ടു കൊമേര്‍ഷ്യല്‍ ലോഞ്ച് നിര്‍വ്വഹിച്ചു. വരും നാളുകളില്‍ ഇരുചക്ര വാഹന വിപണിയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഈ ന്യുതന വാഹനം ഉപഭോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു. കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ എംഡി ബിജു വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹീതരായിരുന്നു.

 മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതളുള്ള അഞ്ചാം തലമുറ എല്‍ ടി ഒ പവ്വര്‍ ബാങ്ക് ഉപയോഗിക്കുന്ന  ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഇ ഹോഴ് സിന്റെ ഇലക്ട്രിക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും. അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ  വീടുകളില്‍ നിന്നും 16 എ എം പി പവ്വര്‍ ലഭ്യമായ എവിടെ നിന്നും ഒരു മണിക്കൂര്‍ കൊണ്ട്  റീചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതും ഈ സൂപ്പര്‍ ബൈക്കുകളെ മികവുറ്റതാക്കുന്നുവെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു

.പ്രത്യേകതരം ലിഥിയം കെമിസ്ട്രിയില്‍ ( 5th Generation Lithium Titanate Oxi Nano )  പ്രവര്‍ത്തിക്കുന്ന ബാറ്ററി പാക്ക്   ഉപയോഗിക്കുന്നതിനാല്‍ ഈ ബാറ്ററികള്‍ക്ക് വാഹനത്തിനേക്കാളുപരി ലൈഫ് ലഭിക്കുന്നു. ഇതിന്റെ  ബാറ്ററി പാക്കുകള്‍ ഇടക്കിടെ മാറേണ്ട ആവശ്യമില്ല. ചാര്‍ജ് ചെയ്യുമ്പോഴും ഡിസ് ചാര്‍ജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപം ഉല്പാദിപ്പിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള നിര്‍മ്മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് ഉള്ളതിനാല്‍ അപ്രതീക്ഷിത തീപിടുത്തത്തിന് സാധ്യതയുമില്ലായെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.

ലാന്‍ഡി ഈഗിള്‍ ജെറ്റ് സൂപ്പര്‍ ബൈക്കുകളെ കൂടാതെ അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടെ തന്നെ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്ന ഇലട്രിക് സൂപ്പര്‍ സ്‌കൂട്ടറുകളും ഇതോടൊപ്പം കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് വാഹന നിര്‍മ്മാണ അംഗീകാരം ലഭിച്ചിട്ടുള്ള ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ്  കോര്‍പ്പറേഷന്റെ എല്ലാ വാഹനങ്ങള്‍ക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രെഷന്‍ പോര്‍ട്ടലില്‍ ( Vahan online Portal ) ലിസ്റ്റ് ചെയ്യപ്പെട്ടീട്ടുള്ളതാകുന്നുവെന്നും കമ്പനി എം ഡി ബിജു വര്‍ഗീസ് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് www.hindustanevmotors.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Top